Sunday, May 14, 2006

മിനിക്കഥ

ഈയിടെ എന്റെ ദുബായ് വഴിയുള്ള യാത്രക്കിടയില്‍ “എന്നാ പിന്നെ സുഹ്രുത്ത് അശോകനെകൂടി ഒന്നു കണ്ടേച്ചു പോയേക്കാം” എന്നു വിചാരിച്ചു.

പറഞ്ഞിരുന്നതു പോലെ തന്നെ അശോകന്‍ എയര്‍ പോര്‍ട്ടില്‍ വന്നിരുന്നു. പരിചയം പുതുക്കലിനും ലേശം വിശേഷം പങ്കുവയ്ക്കലിനും ശേഷം ഞാന്‍ വിശാലനെപ്പറ്റിയും കോഴിമുട്ടയെപ്പറ്റിയും മുട്ടക്കഥയെപ്പറ്റിയും സംസാരിച്ചു അപ്പോള്‍ അശോകന്‍ ഇങ്ങനെ പ്രതിവചിച്ചു:

“ഒന്നാമത് ഞങ്ങളുടെ അയല്പക്കത്ത് കൊച്ചു കുട്ടികളാരും തന്നെ ഇല്ലല്ലോ പിന്നെ വേറെ കൊച്ചു കുട്ടികള് വീട്ടില്‍ വരാറും ഇല്ല".

എന്റെ പഴയ പെന്റിയം വണ്ണ് തലച്ചോറിനകത്ത് ഒരിടിവാള്‍ മിന്നി. കോഴിമുട്ടക്കഥ വായിച്ചതു മുതല് ഉരുണ്ട് കൂടിയ സംശയത്തിന്‍റെ കാര്‍മ്മേഘങ്ങള്‍ പെയ്തൊഴിഞ്ഞു.

വളരെയുച്ചത്തില്‍ ആരും കേള്‍ക്കാതെ ആ മൂന്നക്ഷരം ഞാന്‍ മനസ്സിലുച്ചരിച്ചു: ‌“വിശാലാ”. പിന്നെ ചിന്തിച്ചു ‌“വെറും മിനിട്ടുകള്‍ക്കുള്ളില്‍.....!!!”

അചഛനും അമ്മേം എന്തെടുക്കുന്നു, കോഴികളിപ്പോഴും ആവശ്യത്തിനു മുട്ടകളിടാറുണ്ടോ.. എന്നിങ്ങനെ അശോകനോടു ഒന്നും ചോദിക്കാന്‍ നില്‍ക്കാതെ യാത്ര പോലും പറയാന്‍ മറന്ന് ഞാനൊരു യന്ത്രം കണക്കെ അടുത്ത കൊച്ചിക്കുള്ള ഫ്ലൈറ്റു പിടിക്കാനായി നടന്നു.....

സമര്‍പ്പണം: വിശാല മനസ്കന്‍റെ ‌‌“6 കോഴിമുട്ടയും‌“ ഞാനും എന്ന കഥ

12 Comments:

Blogger Vempally|വെമ്പള്ളി said...

ഈ കഥ സാങ്കല്പികം മാത്രമാണ് ...........

12:23 AM  
Blogger കുറുമാന്‍ said...

വെമ്പള്ളീ, കലക്കി.....

വിശാലോ....അപ്പോ, ഇങ്ങനേം സംഭവിക്കാംട്ടോ......

12:45 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

വെമ്പള്ളി മാഷേ, കൊള്ളാം!! ഗുരുവിനിട്ട് താങ്ങിക്കൊണ്ടാ പരിശീലനം അല്ലെ? ;)

കലക്കീട്ട്ണ്ട് ട്ടാ.. ഇനീം സാങ്കല്‍പ്പികങ്ങ്ലിങ്ങനെ പോര്‍ട്ടേ!

8:17 PM  
Blogger Vempally|വെമ്പള്ളി said...

ശനിയാ,
ഒന്നുകില് ആശാന്‍റെ നെഞ്ജത്ത് അല്ലെങ്കില് കളരിക്കു പുറത്ത് എന്ന ആപ്ത വാക്യത്തേതില് ആദ്യത്തേ വഴി ഞാന് തിരഞ്ഞെടുത്തു. അതു തെറ്റാ…

11:25 PM  
Blogger ദേവന്‍ said...

ഹേയ്‌ അതു ഐതര്‍-ഓര്‍ പെയര്‍ അല്ലപ്പാ, cause & effect pair അല്ലേ? ആശാന്റെ നെഞ്ചത്തു കയറിയതിന്റെ ഫലമായി കളരിക്കു പുറത്തേക്ക്‌ തെറിച്ചു,....

12:17 AM  
Blogger Vempally|വെമ്പള്ളി said...

ദേവാ,
ആശാന്‍റെ നെഞ്ജത്തു കയറിയാ കളരിക്കു പുറത്ത് -അതുറപ്പാ.. അപ്പൊ പിന്നെ കളരിക്കു പുറത്തിരുന്നു കളി കാണാം അല്ലാണ്ടിപ്പോ എന്താ ചെയ്ക??

12:31 AM  
Blogger ദേവന്‍ said...

ഈ ആശാന്റെ കളരി നമുക്കു വെളുപ്പിച്ച്‌ കളരിയേതാ വെളിമ്പറമ്പേതാ എന്നറിയാത്ത പരുവത്തിലാക്കിയാലോ? അപ്പോ പിന്നെ അകവുമില്ല പുറവുമില്ല ആശാന്റെ നെഞ്ചും കലങ്ങും (വെയര്‍ ദെയര്‍ ഇസ്‌ അ വില്‍, തെരെ വില്‍ ബീ അവില്‍ )

12:48 AM  
Blogger Kumar Neelakandan © (Kumar NM) said...

കടുവയെപ്പിടിച്ച കിടുവ.

12:51 AM  
Blogger Vempally|വെമ്പള്ളി said...

ദേവാ,
അതു വേണ്ട ആശാന് കടകം മറു കടകം ചൊല്ലി ഞെരിഞ്ഞമര്‍ന്ന്, അവിലും കഴിച്ച്, കുനിഞ്ഞ് നിന്ന്, ബെന് ജോണ്‍സനെപ്പോലെ നൂറെ വിട്ടു പോകും...

1:11 AM  
Blogger myexperimentsandme said...

ഒന്നെങ്കില്‍ ആശാന്റെ നെഞ്ചത്ത്
അല്ലെങ്കില്‍ ആശാന്റെ ചന്തിക്ക്

ആശാനിട്ടുറപ്പാണേ..

ആശാനാനന്ദശീലന്‍
ചറുപുറെവളിയന്‍

4:04 AM  
Blogger Visala Manaskan said...

അതു കലക്കി. ഹിഹി.

ഗഡീ, നമുക്കെല്ലാവര്‍ക്കും കൂടി ഒരു കഥയുടെ എപ്പിഡോസുകള്‍ എഴുതി ഒന്ന് ആര്‍മാദിച്ചാലോ? ഒരു തുടരന്‍ പലരും കൂടി എഴുതുന്ന പരിപാടി. പണ്ട്, കേരള ഡോട്ട് കോമില്‍ വച്ച് എഴുതിയിരുന്നു.

അലക്കിയാലോ..!

4:19 AM  
Blogger Vempally|വെമ്പള്ളി said...

വാക്കാരീ: താങ്ക്യു വെരി മച്ച്. ഞാന് ഫോട്ടോ കണ്ടിരുന്നൂ. അതുല്യെടെ ബ്ലോഗില്- നന്നായിട്ടുണ്ട്.
വിശാലാ: അതു കൊള്ളാല്ലോ കാച്ചാം

5:43 AM  

Post a Comment

Subscribe to Post Comments [Atom]

<< Home